Uncategorized

കുന്നംകുളത്ത് ട്യൂഷൻ സെന്‍ററിൽ 52കാരൻ അധ്യാപകൻ പീഡിപ്പിച്ചെന്ന് 3 പെൺകുട്ടികളുടെ പരാതി, അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചൂണ്ടലിലാണ് സംഭവം. ചൂണ്ടൽ സ്വദേശിയാ 52 കാരൻ നൗഷാദിനെയാണ് വിദ്യാർത്ഥിനികളുടെ പരാതിയിൽ കുന്ദംകുളം പൊലീസ് പിടികൂടിയത്. ചൂണ്ടലിലെ ഇയാളുടെ വീട്ടിൽ നടത്തുന്ന ട്യൂഷൻ സെന്ററിൽ വച്ചാണ് സംഭവം. അധ്യാപകന്‍റെ നൗഷാദിന്‍റെ ക്രൂരതക്കെതിരെ മൂന്ന് പെൺകുട്ടികളാണ് പൊലീസിൽ പരാതി നൽകിയത്.

വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ വിവരം ചോദിച്ചതോടെയാണ് പീഡനം പുറത്തറിയുന്നത്. ക്ലാസ് എടുക്കുന്നതിനിടെ പ്രതി വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികൾ വീട്ടുകാരോട് വെളിപ്പെടുത്തി. പിന്നാലെ വിദ്യാർത്ഥികൾക്കൊപ്പം സ്റ്റേഷനിലെത്തി രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button