പുനരുജ്ജീവനത്തിന്റെ പാതയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്; ലക്ഷ്യം കെപിസിസി പ്രസിഡന്റ് സ്ഥാനം; സമ്മര്‍ദം ബെന്നി ബെഹനാനും ഷാഫിക്കും വേണ്ടി?

കെപിസിസി അധ്യക്ഷസ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കാന്കോണ്ഗ്രസിലെ എ ഗ്രൂപ്പ്. ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാനും ഷാഫി പറമ്പിലിനും വേണ്ടിയാണ് എ ഗ്രൂപ്പിന്റെ നീക്കം. ബോര്‍ഡ് – കോര്പ്പറേഷന് ചര്‍ച്ചയില്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ എതിര്‍പ്പറിയിച്ച് ഹൈക്കമാന്‍ഡിനെ കാണുമ്പോള്‍ ആവശ്യം ഉന്നയിക്കാനാണ് തീരുമാനം.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന് ശേഷംപൂര്ണമായും ശിഥിലമായിപ്പോയ എഗ്രൂപ്പ് പുനരുജ്ജീവനത്തിന്റെ പാതയിലാണ്.ബോര്‍ഡ് – കോര്പ്പറേഷന് വീതംവെയ്പ്ചര്ച്ചകളില് എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന എ ഗ്രൂപ്പിന്റെ ആത്യന്തിക ലക്ഷ്യം കെപിസിസി അധ്യക്ഷസ്ഥാനമാണ്. സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ വി.ഡി.സതീശന് മുഖ്യമന്ത്രിയാകുകയും രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയാകുകയും ചെയ്തതോടെ വിശാല ഐ ഗ്രൂപ്പിന് നല്ലപരിഗണന ലഭിച്ചു. ഈ സാഹചര്യത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ എ ഗ്രൂപ്പിനെ പരിഗണിക്കണമെന്നാണ് ആവശ്യം. അധ്യക്ഷന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണെങ്കില്‍ ബെന്നി ബെഹനാനെയും മുസ്ളിം വിഭാഗത്തില്‍ നിന്നാണെങ്കില്‍ ഷാഫി പറമ്പിലിനെയോപരിഗണിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ താല്പര്യം. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണാനാണ് ബുധനാഴ്ച നടന്ന ഗ്രൂപ്പ് യോഗത്തിലെ ധാരണ.കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതിനായിഎഐസിസിയുടെ സംഘടനാചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കാണും. എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇടക്കാലത്ത് പലലാവണങ്ങളില് ചേക്കേറിയവരെല്ലാം
തിരിച്ചുവരവിന്റെ പാതയിലാണ്. നേരത്തെകെ.സി. വേണുഗോപാല്‍ ക്യാമ്പിലായിരുന്ന ഷാഫി പറമ്പിലും വിഷ്ണുനാഥും അടക്കമുളളവര്‍ ഇത്തരത്തില്‍ ഗ്രൂപ്പിന്റെ കുടക്കീഴിലേക്ക് മടങ്ങി എത്തുകയാണ്. വി.ഡി.സതീശന് മുഖ്യമന്ത്രിയായതോടെ കെ.സി.ക്യാമ്പില്‍ നിന്ന്പതുക്കെ പുറത്തുകടന്നഷാഫിയും വിഷ്ണുനാഥും ഇപ്പോള്‍ എ ഗ്രൂപ്പിന് ജീവന് വെയ്പ്പിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുയാണ്.




