Uncategorized

സംസ്ഥാനം നാളെ മുതൽ വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക; ഹിമാചലിൽ നിന്ന് ഇനി വൈദ്യുതി കിട്ടില്ല, തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യത

.
തിരുവനന്തപുരം: തത്സമയ വിപണയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല. എന്നാൽ, ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. കഴിഞ്ഞ മാസം 850 മെഗാ വാട്ട് വരെ വൈദ്യുതിയാണ് പീക്ക് സമയത്ത് ലഭിച്ചിരുന്നത്. ഇത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. ഉത്തരേന്ത്യയിൽ ശൈത്യമാസം ആരംഭിച്ചതിനാൽ വൈദ്യുതി ഉപയോഗം കുറയുമെന്നും ഉത്പാദനം കൂടുമെന്നും ആണ് പ്രതീക്ഷ. ഈ മാസം 15 വരെയെങ്കിലും തൽസമയ വിപണിയിലെ വൈദ്യുതി കൊണ്ട് പ്രതിസന്ധി പരിഹരിക്കാം എന്നാണ് കെഎസ്ഇബിയുടെയും സർക്കാരിൻ്റെയും കണക്കുകൂട്ടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button