Uncategorized

അഖിലേഷ് യാദവ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിൽ നമസ്‌കാരം ആരംഭിക്കും: യുപി മന്ത്രി ഓം പ്രകാശ് രാജ്ഭർ

ലഖ്നൗ: സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വർഗീയ വിദ്വേഷം ഇളക്കിവിട്ട് ഉത്തർപ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭർ. അഖിലേഷ് യാദവ് വീണ്ടും അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിനകത്ത് നമസ്‌കാരം ആരംഭിക്കുമെന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) നേതാവ് കൂടിയായ രാജ്ഭർ ആരോപിച്ചു. സമാജ്‍വാദി പാർട്ടി അധികാരത്തിൽ വന്നാൽ അയോധ്യയെ സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാനമാക്കുമെന്ന അഖിലേഷ് യാദവിന്റെ വാഗ്ദാനത്തിന് മറുപടി നൽകവെയാണ് മന്ത്രിയുടെ വിവാദ പരാമർശം.

അംബേദ്കർ നഗറിൽ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു ഓം പ്രകാശ് രാജ്ഭർ. അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങളെ രാജ്ഭർ കടന്നാക്രമിച്ചു. 2012 മുതൽ 2017 വരെ ഭരണത്തിലിരുന്നപ്പോൾ അഖിലേഷ് അയോധ്യയ്ക്ക് വേണ്ടി എന്ത് വികസനമാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഹനുമാൻ ഗഡിയിൽ നമസ്‌കാരം നിർവഹിക്കാൻ കഴിഞ്ഞതു മാത്രമാണ് അന്ന് അദ്ദേഹം കൈവരിച്ച ഏക നേട്ടം. വീണ്ടും അധികാരം കിട്ടിയാൽ രാമക്ഷേത്രത്തിലും അദ്ദേഹം നമസ്‌കാരം ആരംഭിക്കുമെന്നും രാജ്ഭർ ആരോപിച്ചു. ക്ഷേത്രപ്പടിയിൽ തലകുനിക്കുന്നതിന് മുൻപ് സ്വന്തം പ്രീണന രാഷ്ട്രീയത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ അഖിലേഷ് തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവാദങ്ങൾക്ക് മറുപടിയുമായി അഖിലേഷ് യാദവ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഖിലേഷ് യാദവിന്റെ നിർദിഷ്ട അയോധ്യാ സന്ദർശനം രാഷ്ട്രീയമായി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി സഖ്യത്തിലെ മന്ത്രിയുടെ കടുന്നാക്രമണം. അതേസമയം, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അഖിലേഷ് യാദവ് മറുപടി നൽകി. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പറന്നെത്തുന്ന നാടോടി രാഷ്ട്രീയ വ്യാപാരികളാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സാമ്പത്തിക വിവാദങ്ങളും അഴിമതികളും അയോധ്യയിലെ സമ്പദ്വ്യവസ്ഥയെയും തീർഥാടകരുടെ ഒഴുക്കിനെയും ബാധിച്ചതായി അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button