Uncategorized

കുഞ്ഞുങ്ങളിലേക്ക് പകരേണ്ടത് വെറുപ്പിന്റെ രാഷ്ട്രീയമല്ല; വിദ്യാർഥികളെ ‘കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ’ പാട്ട് പഠിപ്പിച്ചവരോട് ചോദ്യങ്ങളുമായി എം ശിവപ്രസാദ്

കുഞ്ഞുങ്ങളിലേക്ക് പകരേണ്ടത് സ്നേഹമാണ്, മറിച്ച് വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. യുകെജി വിദ്യാർഥികളെക്കൊണ്ട് സ്കൂളിൽ ‘കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ’ എന്ന വിദ്വേഷ പാട്ട് പാടിപ്പിച്ചതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടികളെ ഈ പാട്ട് പഠിപ്പിച്ചവരോടും പാടിച്ചവരോടും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചില ചോദ്യങ്ങളും ഉന്നയിച്ചു.

വേഷത്തിന്റെ പേരിൽ വെറുപ്പിന്റെ രാഷ്ട്രീയവുമായി ഇറങ്ങുന്നവരെ ശിവപ്രസാദ് പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തുക പ്രയാസമാണെന്നും നിഷ്കളങ്കമായ കുഞ്ഞുങ്ങളുടെ ചിന്തയിലേക്ക് പോലും ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ തന്ത്രപൂർവ്വം കുത്തിനിറക്കുന്നവരാണ് യഥാർത്ഥ ഭീകരവാദികൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേഷം നോക്കിയല്ല ഭീകരതയെയും കൊലപാതകത്തെയും തിരിച്ചറിയേണ്ടത്. ചെയ്ത കുറ്റവും അതിന്റെ പ്രത്യയശാസ്ത്രവുമാണ് പരിശോധിക്കേണ്ടത്, എം ശിവപ്രസാദ് പോസ്റ്റിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button