Uncategorized

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ ചീമുട്ടയേറ്

കുണ്ടറയിൽ ഭർത്താവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ നാട്ടുകാരുടെ ചീമുട്ടയേറ്. കുണ്ടറ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഖ മേരിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ചീമുട്ടയെറിഞ്ഞത്. പ്രതിക്ക് നേരെ നാട്ടുകാരുടെ അസഭ്യവര്‍ഷവും ശാപവചനങ്ങളുമുണ്ടായി. രാജുവിന്‍റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി രേഖ മേരി കൊലപ്പെടുത്തുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് രേഖ കള്ളം പറഞ്ഞിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രേഖ മേരി കുറ്റം സമ്മതിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button