Uncategorized
അസമിൽ കൊൽക്കത്ത–സൈറാങ് എക്സ്പ്രസ് പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

അസമിൽ ട്രെയിൻ പാളം തെറ്റി അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ഇന്ന് രാവിലെ 6.54ന് ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൊൽക്കത്ത -സൈറാങ് എക്സ്പ്രസിൻ്റെ 6 കോച്ചുകളാണ് പാളം തെറ്റിയത്.
മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാനാകാതെ വന്നതോടെ കോച്ചുകൾ പാളം തെറ്റുകയായിരുന്നു.




