Uncategorized

സാമ്പത്തിക തട്ടിപ്പ് കേസ്: തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ. കെ സുധാകരന്റെ വിശ്വസ്തനായ സുഹൈൽ ഷാജഹാനെ പേട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ലോഡ്സ് ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.

ഡോ. സബൈൻ ശിവദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സ്വകാര്യ സ്ഥാപനത്തിനെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്ത നൽകുകയും പിന്നീട് വാർത്തയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ സുഹൈൽ ഷാജഹാൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.

പണം നൽകിയതിന് പിന്നാലെ ആശുപത്രി അധികൃതർ സുഹൈലിനെ മുറിയിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എകെജി സെന്റർ ആക്രമണക്കേസിലും പ്രതിയാണ് അറസ്റ്റിലായ സുഹൈൽ ഷാജഹാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button