Uncategorized

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ട പേരാവൂരിലെ സ്ഥാപനത്തിന് 10000 രൂപ പിഴ

പേരാവൂർ: കക്കൂസ് ടാങ്കിലെ മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിന് പേരാവൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പതിനായിരം രൂപ പിഴയിട്ടു. പേരാവൂർ പഞ്ചായത്തിന് സമീപത്തെ മൗണ്ട് കാർമൽ റിട്രീറ്റ് സെൻ്ററിനാണ് പിഴയിട്ടത്. കക്കൂസ് ടാങ്ക് കഴുകിയ മലിനജലമാണ് പേരാവൂർ ടൗണിലെ പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടത്.ഈ ഓടയിലെ വെള്ളം തോടിലൂടെ കാഞ്ഞിരപ്പുഴയിലേക്കാണെത്തുന്നത്. പേരാവൂർ ടൗണിൽ ജലവിതരണം നടത്തുന്നതിൻ്റെ പമ്പ് ഹൗസിലേക്ക് വെള്ളം ശേഖരിക്കുന്നത് ഈ ഭാഗത്ത് നിന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button