Uncategorized
പവന് 360 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 205 രൂപയും പത്ത് ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.




