Uncategorized

സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാക്കനാട്: സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്ട്മെന്റിലെത്തിയ യുവാവ് മരിച്ചു. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തും അപ്പാർട്ട്മെന്റിൽ എത്തിയത്.

രാത്രി എട്ട് മണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീണതായി യുവതി പൊലീസിനെ അറിയിച്ചു. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ച് സ്ഥലത്തെത്തിച്ചു. ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴിയെടുത്ത പൊലീസ് പിന്നീട് ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിച്ചു. ഇതിനിടെ, ബ്രൈറ്റ് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നിട്ടും സഹോദരൻ എത്തുന്നത് വരെ ചികിത്സയ്ക്കായി കൊണ്ടുപോയില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ ഹൃദയാഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടന്നു. മാതാവ് ടിൻസി. ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button