Uncategorized

ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി

കൊളുക്കുമല: കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷ് (25) ആണ് കൊക്കലയിലേക്ക് ചാടിയത്. നൂറ് അടിയോളം താഴ്ചയിലേക്കാണ് യുവാവ് ചാടിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. കേരള പൊലീസിന് സ്ഥലത്തെത്തുക എന്നത് ദുഷ്‌കരമാണ്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button