Uncategorized

ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച്

ചൊക്ലി: കണ്ണൂർ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും വിദ്യാർഥിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം കാശിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു.ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദ്യാർഥിയെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സംഘത്തിന്റെ നീക്കം.കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതായത്. മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിനെ തുടർന്ന് കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പെഴുതിവെച്ചാണ് വിദ്യാർഥി വീടുവിട്ടത്. മൂന്ന് മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button