ആറളം ഫാം ഏഴാം ബ്ലോക്കിൽ അങ്കണവാടി കെട്ടിടത്തിൻ്റെ ചുറ്റുമതിൽ കാട്ടാന തകർത്തനിലയിൽ.

ഇരിട്ടി: ആറളം ഫാം പുനരധി വാസ മേഖലയിൽ കാട്ടാനകളു ടെ പരാക്രമത്തിന് അറുതിയില്ല. കഴിഞ്ഞദിവസം രാത്രി ബ്ലോക്ക് 11 പാലാകുന്നിലെ അങ്കണവാ ടി കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർത്തു. മുൻഭാഗത്തെ ഗേറ്റി ന്റെ കല്ലുകളും ആന തകർത്തു. അങ്കണവാടി കെട്ടിടത്തിന്റെ പിൻഭാഗത്തെ മതിൽ ഏകദേ ശം 10 മീറ്ററോളമാണ് തകർത്ത ത്. ആനയുടെ ആക്രമണം രാ ത്രിയിലായതിനാൽ വൻ ദുരന്തം ഒഴിവായി.
11 കുട്ടികളാണ് ഇവിടെ സ്ഥിരമായി എത്തുന്നത്. ആനയുടെ ആക്രമണം ഭയന്ന് ചൊവ്വാഴ്ച ഭൂരിഭാഗം മാതാപിതാ ക്കളും കുട്ടികളെ അങ്കണവാ ടിയിലേക്ക് അയച്ചില്ല. മൂന്ന് കുട്ടികൾ മാത്രമാണ് ചൊവ്വാ ഴ്ച അങ്കണവാടിയിൽ എത്തി യത്. കക്കുവ ചെക്പോസ്റ്റിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ജനവാസമേ ഖലയിൽത്തന്നെയുള്ള അങ്ക ണവാടിയിലാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. പുനര ധിവാസ മേഖലയിൽ നിരവധി അങ്കണവാടികളുണ്ട്. പലതും കാട്ടാനഭീഷണി മേഖലയിലാണ്.
പകലും രാത്രിയും വിത്യാ സമില്ലാതെ വലിയ ഭീതിയാണ് ആനക്കൂട്ടം മേഖലയിൽ ഉണ്ടാ ക്കുന്നത്.
തുരത്തിയ ആനകൾ തിരി ച്ചെത്തിയതായും പറയപ്പെടുന്നു.
വീട്ടിന് സമീപം ആനയുള്ളതായി അറിയിച്ച് കഴിഞ്ഞ രാത്രി വനം ദ്രുതകർമസേന യുടെ ഫോണിലേക്ക് വിവിധ സ്ഥലങ്ങളിൽനിന്ന് നിരവതി ഫോൺ കോളുകളാണ് വന്നത്.
ബ്ലോക്ക് ഏഴിൽ വയനാടൻ മേഖലയിൽ രണ്ടോളം ആന ക്കൂട്ടങ്ങളെ കാണാൻ കഴി ഞ്ഞുവെന്നാണ് താമസക്കാർ അറിയിച്ചത്. ചക്കകൾ മുഴു വൻ ആന നശിപ്പിച്ചതായും ഇവർ പറയുന്നു. തെങ്ങുകളും ആന നശിപ്പിച്ചിട്ടുണ്ട്.
നാല് ദിവസമായി നട ന്ന ഗജമുക്തിയിലൂടെ ഒമ്പത് ആനകളെ തുരത്തിയെന്ന് പറ യുന്നുണ്ടെങ്കിലും അതിലേറെ ആനകളാണ് ഇന്നും മേഖലയി ലുള്ളത്. കഴിഞ്ഞദിവസത്തെ മാത്രം കണക്കുകൾ നോക്കി യാൽ പത്തിലേറെ ആനകളാ ണ് പുനരധിവാസ മേഖലയി ലുള്ളത്. തുരത്തിയ ആനകൾ അതിലും വേഗത്തിൽ തിരിച്ചെ ത്തിയതാണോ അല്ലെങ്കിൽ മേഖലയിൽത്തന്നെയുള്ള ആന കളാണോയെന്ന ആശങ്കതാമസക്കാർ പങ്കുവെക്കുന്നു.




