Uncategorized

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പൊലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 2,000 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് പൊലീസ് നടപടി. ഇന്നലെയായിരുന്നു മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ റാലി സംഘടിപ്പിച്ചത്. ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു റാലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button