ടൗൺഷിപ്പ് നിർമാണം പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു ; മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും :ടി സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ മാസത്തോടുകൂടി ടൗൺഷിപ്പിലെ മുഴുവൻ നിർമാണപ്രവർത്തനങ്ങളും പൂർണ്ണമായും പൂർത്തിയാകും. നിലവിൽ 810 തൊഴിലാളികൾ ടൗൺഷിപ്പിൽ സജീവമായി ജോലി ചെയ്യുന്നുണ്ട്. നിർമാണത്തിന് തൊഴിലാളികളുടെ കുറവില്ലെന്നും മന്ത്രി വ്യക്തമാക്കി.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആദ്യ പട്ടികയിൽ ഇടം ലഭിക്കാത്ത ദുരന്തബാധിതരെ കൂടി അർഹതപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് ടി. സിദ്ദിഖ് വ്യക്തമാക്കി.
സാങ്കേതിക തടസ്സങ്ങൾ കാരണം നിരവധി യഥാർത്ഥ ദുരന്തബാധിതർക്ക് പട്ടികയിൽ അവസരം നഷ്ടപ്പെട്ടത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. പട്ടികയിൽ ഒഴിവായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് ഉടൻ തന്നെ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു



