Uncategorized

പുല്‍പ്പള്ളി ആനപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിൽ കത്തിക്കുത്ത്; 40 കാരന്‍റെ മരണത്തിൽ പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരന്‍ (52), തമിഴ്നാട്, നാഗപട്ടണം, പനീര്‍ശെല്‍വം കാതന്‍ (59) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യില്‍ ലൈജു (40) വാണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ മൂന്നാം തീയ്യതി രാത്രി ഒന്‍പത് മണിയോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടായത്. ഇവരെ പനീര്‍ശെല്‍വവും ശേഖരനും ചേര്‍ന്ന് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു പിറ്റേന്ന് മരണപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button