Uncategorized

ഒല്ലൂരിൽ രാഷ്ട്രീയ പകപോക്കൽ; ഫയർ സ്റ്റേഷൻ ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്

ഒല്ലൂരിൽ രാഷ്ട്രീയ പകപോക്കൽ. തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തിലെ അപകട സാഹചര്യങ്ങൾ പരിഗണിച്ച് സ്റ്റേഷൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ്. പാലക്കാട് – തൃശൂർ ജില്ലകളുടെ അതിർത്തിയെന്നതും ദേശീയപാത 544 ലെ അപകട സാഹചര്യങ്ങളും പരിഗണിക്കമെന്ന ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലുടെ കത്തും നിരാകരിച്ചു.

ഓരോ നിയോജക മണ്ഡലത്തിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കുകയെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തെ മറികടന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പരാതികളും നിവേദനങ്ങളും മുന്നിലുള്ളപ്പോഴും കാരണങ്ങൾ വ്യക്തമാക്കാതെയാണ് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ടുള്ള അറിയിപ്പ്. ഫയർ ഫോഴ്സ് ഡയറക്ടർ ജനറലിന് ഇക്കാര്യങ്ങൾ വ്യക്തമാക്കി ആഭ്യന്തര വകുപ്പ് നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button