Uncategorized
കോട്ടയത്ത് ഭർത്താവ് ഓടിച്ച കാറിടിച്ച് ഭാര്യ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ചു ഭാര്യ മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കിടങ്ങൂർ സ്വദേശിനിയും ഭാരതീയ വിദ്യാമന്ദിറിലെ മുൻ ഹെഡ്മിസ്ട്രസുമായ ശോഭനാകുമാരിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഭർത്താവ് മുരളീധരൻ പിള്ളയായിരുന്നു കാർ ഓടിച്ചിരുന്നത്.
വീടിന്റെ കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ശോഭനാകുമാരിയെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.




