എൽപിഎസ്ടി സമരം; മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സാധാരണക്കാരെ തഴയുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വളർമതി

എൽ പി എസ് ടി ക്കെതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തിന് മറുപടിയുമായി വളർമതി. പറയുന്ന കാര്യത്തിൽ ഒരു മാറ്റവും ഇല്ലെന്നും ചർച്ചയുടെ രേഖകൾ പുറത്ത് വിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും അവർ പറഞ്ഞു. വിഷയത്തെപ്പറ്റി ഗാഢമായ അറിവില്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി കള്ളം പറയുന്നതെന്നും വളർമതി ചോദിച്ചു. ഡിവിഷൻ ഫോൺ വന്ന സ്കൂളുകളിൽ എങ്കിലും അനുപാതം കുറയ്ക്കാൻ തയ്യാറാകണമെന്നും അനുപാതം അംഗീകരിക്കാൻ കഴിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും വളർമതി കൂട്ടിച്ചേർത്തു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും റേഷ്യോ കുറച്ച് നടപ്പാക്കുക. അതിന് സർക്കാർ തയ്യാറാകണം. 122 ദിവസമായി ദാരിദ്രരായ ഉദ്യോഗാർത്ഥികൾ സമരം ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ എൽ പി സ്കൂളുകളിലും സർക്കാർ ഇത് ചെയ്യണം. 800 ഓളം അധ്യാപകർ പുറത്തുപോയി. ഒരുലക്ഷത്തോളം കുട്ടികളുടെ എണ്ണത്തിൽ കുറവ്. റേഷ്യോ കുറച്ചുകൊണ്ട് ഇതിന് പരിഹാരം കണ്ടെത്തണം.സാമ്പത്തിക ബാധ്യത ഉണ്ടെന്ന് സർക്കാർ പറയുന്നു.
എത്ര രൂപ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട ഡാറ്റ പുറത്തു വിടണം. ‘ഞങ്ങൾ ദരിദ്രരാണ് ‘എന്തൊക്കെ പണം നിങ്ങൾ ധൂർത്തെടിച്ചു കളയുന്നു? എയ്ഡഡ് സ്കൂളുകളെ നിയന്ത്രിക്കുന്ന ഏത് വിഷയം ഉണ്ടായാലും പരിഹാര നടത്താൻ സർക്കാരിന് സാധിക്കുന്നുണ്ടല്ലോ. സാധാരണക്കാരെ തഴയുന്ന സമീപനമാണിത്. കണ്ണീർ വന്ന സർക്കാർ ആണ് എന്റെ പേരിൽ മൂന്ന്കേസ് എടുത്തതെന്നും വളർമതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



