Uncategorized

ആലപ്പുഴ ദേശീയ പാതയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരുക്ക്

ആലപ്പുഴ ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരുക്കേറ്റു. കാക്കാഴം പാലത്തിലാണ് അപകടം നടന്നത്. നീർക്കുന്നം സ്വദേശി രാഹുൽ (36) , സഹോദരി പുത്രി ദേവദർശി (18), സുഹൃത്ത് ദിയ (18 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടികൾ പാലത്തിൽ നിന്നും താഴേക്ക് വീണു.

പരുക്കേറ്റവരെ വണ്ടനാം മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. രാവിലെ 6 മണിയോടെയാണ് അപകടം. അമ്പലപ്പുഴ റെയിൽവേ സ്‌റ്റേഷനിലേക്കും പോയ ബൈക്കും കൊച്ചിയിലേക്ക് പോയ കൊല്ലം സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ യാത്രികർക്ക് പരിക്കില്ല. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button