രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയായ ഭിന്നശേഷിക്കാരിക്ക് ഒടുവിൽ നീതി : യാത്രയയപ്പ് നൽകി കണിച്ചാർ പഞ്ചായത്ത്

കണിച്ചാർ : കോൺഗ്രസ് അനുകൂല എൻ.ജി.ഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ സ്ഥലംമാറ്റം ലഭിക്കാതെ 7 വർഷമായി കണിച്ചാർ ആയുർവേദ ഡിസ്‌പെസറി അറ്റണ്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന വി സി സിനിമോൾക്ക് ആണ് ഒടുവിൽ സ്ഥലം മാറ്റത്തിലൂടെ നീതി ലഭിച്ചത്.
കണിച്ചാർ ഡിസ്‌പെൻസറിയിൽനിന്നും സ്വദേശമായ കോളയാടിലെ ഡിസ്‌പെൻസറിയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. നാൽപ്പത്തിയഞ്ച് ശതമാനം ഭിന്നശേഷി ഉണ്ടായിട്ടും സ്ഥലംമാറ്റം നൽകാതിരുന്നത് ഏറെ ചർച്ചയായിരുന്നു.
കണിച്ചാർ പഞ്ചായത്ത് ഭരണസമിതിയും ഡിസ്‌പെൻസറി മാനേജ്മെന്റ് കമ്മിറ്റിയും ചേർന്ന് ആയുർവേദ ഡിസ്‌പെൻസറിയിൽന സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ വാർഡ് മെമ്പർ ജിബിൻ ജെയ്സൺ, മെഡിക്കൽ ഓഫീസർ ധന്യ കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലാലി ജോസ്, വിനോയ് ജോർജ്, സിന്ധു ചിറ്റേരി, ആശുപത്രി സ്റ്റാഫുകളായ റിജോ വർഗീസ് , അജിത ടി കെ , പാലിയേറ്റീവ് നഴ്സ് വി ശാലിനി, മറ്റ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.




