Uncategorized

കേരള സർവകലാശാലയിലെ ലാ​ത്തി​ച്ചാ​ര്‍​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​ന​മെ​ന്ന് സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​ല്‍ ലാ​ത്തി​ച്ചാ​ര്‍​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​ന​മെ​ന്ന് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ക​ണ്‍​ട്രോ​ള്‍ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ക​ഴു​ത്തി​ല്‍ പി​ടി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മ​ര​ത്തി​ലെ കു​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​സ്എ​ഫ്‌​ഐ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ഇ​ത് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഗ​വ​ര്‍​ണ​റോ​ടൊ​പ്പം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം ​ജോ​ണും കാ​യി​ക മ​ന്ത്രി ഒ.​ജെ ജ​നീ​ഷും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ചു​ള്ള പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തെ​ന്ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button