Uncategorized
സരൾ നിയമം കുത്തകകൾക്ക് തീരപ്രദേശങ്ങളും വയലേലകളും എളുപ്പത്തിൽ നൽകാൻ, കേരളം ഒറ്റക്കെട്ടായി എതിർക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

സരൾ നിയമം കുത്തകകൾക്ക് തീരപ്രദേശങ്ങളും വയലേലകളും എളുപ്പത്തിൽ നൽകുന്നതിന് വേണ്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സ്വകാര്യ വത്ക്കരണത്തിന് വേണ്ടിയുള്ള നിയമം ആണിതെന്നും കേരളം ഒറ്റക്കെട്ടായി ഇതിനെ എതിർക്കും എന്നും അദ്ദേഹം പറഞ്ഞു.സരൾ നിയമഭേദഗതിക്ക് എതിരെ ഭരണപക്ഷത്തിൽ തന്നെ എതിർപ്പുണ്ട്. ജി സുധാകരൻ തന്നെ എതിർപ്പ് അറിയിച്ച് കഴിഞ്ഞു, എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അതേസമയം മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെ എസ്എഫ്ഐ നേതാക്കൾക്കെതിരായ അതിക്രമത്തിലും അദ്ദേഹം പ്രതികരിച്ചു. ഇതുവരെ കുറ്റക്കാർക്കെതിരെ ഫലപ്രദമായ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യാത്തത് ഗൗരവകരമായ പ്രശ്നമാണ്. ശക്തമായ പ്രതിരോധം തീർക്കേണ്ടി വരുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.




