Uncategorized
ചങ്ങനാശേരിയിലെ കൂട്ടമരണം; വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന

ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിനു വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന. കരിങ്ങട സാജു (64), ഭാര്യ അനു(59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് മരിച്ചനിലയിൽ കണ്ടത്.
നേരത്തെ പത്തനംതിട്ടയിൽ സാജുവിനു പലചരക്കു കട ഉണ്ടായിരുന്നു. ഇതുമൂലം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനു പിന്നാലെ മകൻ സബിൻ ഒാൺലൈൻ ഇടപാടുകളിൽ ഇടപെട്ടു വൻ സാമ്പത്തികബാധ്യതയിൽ പെട്ടതായും പറയുന്നു. അനു ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു.
സബിൻ വിവാഹിതനാണ്. ഭാര്യ വിദേശത്താണ്.




