മഹാരാജാസിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; മന്ത്രിയെ നേരില്‍ കണ്ട് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ കഴിയാതെ പോയ വിദ്യാര്‍ഥി മന്ത്രിയില്‍ നിന്നും നേരിട്ട് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇന്ന് രാവിലെ അങ്കമാലി തുറവൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളില്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു.
ഇവിടെയെത്തിയാണ് എംഎ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് വിദ്യാര്‍ഥിനി അജ്മി ബഷീര്‍ മന്ത്രിയില്‍ നിന്ന് നേരിട്ട് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. അതേസമയം, കാലടി സര്‍കലാശാലയില്‍ 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് മഹാരാജാസില്‍ നടന്ന കൊണ്‍വൊക്കേഷന്‍ പരിപാടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസ് എടുത്തിട്ടുണ്ട്. ചടങ്ങ് അലങ്കോലമാക്കി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞതിന് പിന്നാലെയാണ് കേസ് എടുത്തത്.




