Uncategorized

പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയുടെ ക്വട്ടേഷനെന്ന് പരാതി; വിദ്യാർഥിക്ക് മർദനമേറ്റു; 16 പേർക്കെതിരെ പരാതി

ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവം പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനാണെന്ന ആരോപണവുമായി കുടുംബം. മർദനത്തിനിരയായ കുട്ടിയുടെ അമ്മയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.സംഭവത്തിന് പിന്നിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെന്നാണ് അമ്മയുടെ ആരോപണം. പെൺകുട്ടിയുടെ സുഹൃത്ത് 19കാരൻ ക്വട്ടേഷൻ ഏറ്റെടുത്തെന്നും തുടർന്ന് പതിനാറോളം പേർ അടങ്ങുന്ന സംഘം ചേർന്ന് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ, ആരോപണത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിൻ് മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button