Uncategorized

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ ഭാ​ര്യ​യെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ധു​വി​നെ​യാ​ണ് ഭ​ർ​ത്താ​വ് ആ​ന​ന്ദ് ശ്രീ​വാ​സ്ത​വ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ന​ന്ദ് ശ്രീ​വാ​സ്ത​വ​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റാ​ണ് മ​ധു മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി​യാ​യ ആ​ന​ന്ദ് നേ​രി​ട്ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ആ​ന​ന്ദും മ​ധു​വും നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്നു​വെ​ന്ന് ദ​മ്പ​തി​ക​ളു​ടെ കു​ട്ടി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. 2010-ലാ​യി​രു​ന്നു ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​നും മ​ക​ളു​മു​ണ്ട്.

എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കൃ​ത്യ​മാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button