Uncategorized

മീനങ്ങാടി ഹൈവേ റോബറി കേസ്; പ്രതികളെ വിട്ടയച്ച കോടതി ഉത്തരവ് റദ്ദാക്കി ജില്ലാ സെഷൻസ് കോടതി

കൽപ്പറ്റ: വയനാട് മീനങ്ങാടി ഹൈവേ റോബറി കേസിൽ പൊലീസ് പിടികൂടിയ പ്രതികളെ വിട്ടയച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി ജില്ലാ സെഷൻസ് കോടതി. കസ്റ്റഡിയിൽ എടുത്ത പ്രതികളെ 24 മണിക്കൂർ സമയപരിധിക്കുള്ളിൽ ഹാജരാക്കിയില്ലെന്ന് നിരീക്ഷിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി പ്രതികളെ മോചിപ്പിച്ചത്. എന്നാൽ റിമാൻറ് രേഖകൾ ഉൾപ്പടെ പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി നടപടി എന്ന് കാണിച്ച് പൊലീസ് ക്രിമിനൽ റിവിഷൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. 21 ന് ഉച്ചയ്ക്ക് 2.45 ന്ന് പിടികൂടിയ പ്രതികളുടെ റിമാന്റ് രേഖകൾ 22 ന് 2.30 യ്ക്ക് കോടതിയിൽ എത്തിയിരുന്നു. എന്നാൽ കേസ് പരിഗണിച്ചത് വൈകീട്ട് 5.15 ന്. കോടതിയിൽ എത്തിയ സമയവും കേസ് പരിഗണിച്ചതിലെ കാല താമസവും നിയമ ലംഘനമായി നനക്കാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

റിവിഷൻ ഹർജി അനുവദിച്ച ജില്ലാ കോടതി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി. പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനും പുതിയ റിമാൻഡ് അപേക്ഷ സമർപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നൽകി. ഒളിവിൽ ആയിരുന്ന ഹൈവേ റോബറി കേസിലെ മൂന്നും നാലും പ്രതികളായ കനകരാജ്‌, പ്രവീൺ എന്നിവരെ കഴിഞ്ഞ 21 നാണ് മീനങ്ങാടി പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇനി വീണ്ടും അന്വേഷിച്ചു കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ഇനി പൊലീസിന് മുൻപിലുള്ള വെല്ലുവിളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button