Uncategorized
കണ്ണൂരിൽ പോലീസ് ജീപ്പ് മോഷ്ട്ടിച്ചു

പോലീസ് ജീപ്പുമായി കടന്നുകളഞ്ഞ പ്രതിയെ നാട്ടുകാർ പിടികൂടി. അതീവ സുരക്ഷാ മേഖലയായ ഐജി ഓഫീസിന് സമീപത്ത് നിന്ന് സൈബർ സെല്ലിൻ്റെ ജീപ്പായിരുന്നു ഇയാൾ മോഷ്‌ടിച്ചത്.
ഇന്നലെ അർധരാത്രിയോടെ നടന്ന സംഭവത്തിൽ ഗുരുവായൂർ സ്വദേശി ഹംസത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ച് ജീപ്പുമായി തൊട്ടടുത്തുള്ള തട്ടുകടയിലെത്തിയ ഇയാളെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.




