Uncategorized

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദം; വിദ്യാര്‍ഥിയുടെ എല്ല് പരിശോധന ഇന്ന്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പില്‍ ഇന്ന് പരിശോധന. യുപി സ്വദേശിയായ വിദ്യാര്‍ഥിയുടെ എല്ല് പരിശോധന നടത്തും. പ്രായം കൃത്യമാണോ എന്ന് അറിയുന്നതിനായാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് പരിശോധന നടത്തുക.

ഉച്ചയോടു കൂടിയായിരിക്കും വിദ്യാര്‍ഥിയുടെ പരിശോധന നടത്തുക. പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും കുട്ടി പങ്കെടുത്ത മത്സരയിനത്തിന്റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. നിലവില്‍ ഫലങ്ങള്‍ എല്ലാം തടഞ്ഞുവച്ചിരിക്കുകയാണ്.വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ആരോപണം ഉയര്‍ന്ന വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളും പറയുന്നു.

കോട്ടയം കോരുത്തോട് സികെഎം എച്ച്എസ്എസിലെ വിദ്യാര്‍ഥിയുടെ പ്രായം തിരുത്തി മത്സരത്തില്‍ പങ്കെടുപ്പിച്ചുവെന്നാണ് പരാതി. സബ് ജൂനിയര്‍ വിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരത്തിന്റെ ജനന തീയതിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. കുട്ടിക്ക് രണ്ട് ആധാര്‍ കാര്‍ഡ് ഉണ്ടെന്നും പരാതിയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button