Uncategorized

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പിക്അപ് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി; നാല് പേർക്ക് പരിക്ക്

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാകയാറിൽ പിക്അപ് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി നാല് തമിഴ്നാട് സ്വദേശികൾക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെ വാകയാർ സാറ്റ് ടവറിന് സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്ന രാമദാസ്, കാളിരാജ്, മദൻ, ഗണേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

കാളിരാജിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്. നാലുപേരെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബൂട്ടാൻ ശേഖരിക്കുന്നതിനായി ചെങ്കോട്ടയിൽ നിന്നും റാന്നിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.റോഡിലെ വളവ് തിരിഞ്ഞു വന്ന വാഹനം സംസ്ഥാന പാതയ്ക്ക് അരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതിന് ശേഷം സമീപത്തെ വീടിൻ്റെ മുറ്റത്തേക്ക് ഇടിച്ച് നിൽക്കുകയായിരുന്നു.

പിക് അപ് വാൻ വീട്ടിലേക്ക് ഇടിച്ച് കയറാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ വാഹനത്തിനെ മുൻ ഭാഗം ഭാഗികമായി തകർന്നു. കോന്നി പോലീസും വകയാർ കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button