Uncategorized

മോദിയുടെ തട്ടകമായ വാരാണസിയിൽ ബിജെപിക്ക് കനത്ത തോൽവി; യുപി എംഎൽഎസി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത്

യുപി എംഎൽസി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിക്ക് പ്രതീക്ഷിച്ച വിജയ തിളക്കം നഷ്ടമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ വാരാണസിയിൽ ബിജെപി പരാജയപ്പെട്ടിരിക്കുകയാണ്. അഖിലേഷ് യാദവിൻറെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയാണ് വാരാണസിയിൽ വിജയിച്ചത്. ആ​ഗ്രയിലും സമാജ്‌വാദി പാർട്ടിയാണ് വിജയിച്ചത്. 11എംഎൽസി സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന 11 യുപി എംഎൽസി സീറ്റുകളിൽ ലക്നൗ അധ്യാപക മണ്ഡലം, മീററ്റ്-സഹാരൻപൂർ അധ്യാപക മണ്ഡലം, ബറേലി-മൊറാദാബാദ് അധ്യാപക മണ്ഡലം, മീററ്റ്-സഹാരൻപൂർ ബിരുദധാരികളുടെ മണ്ഡലം എന്നിവയുൾപ്പെടെ അഞ്ച് സീറ്റുകളിൽ ബിജെപി വിജയം നേടിയിട്ടുണ്ട്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ വിലയിരുത്തലുകളായാണ് ഈ ഫലങ്ങളെ കാണേണ്ടത്.

ജാതി, മതം, പണം, മസിൽ പവർ എന്നിവയുടെ സ്വാധീനം കുറയ്ക്കുന്നതിനും വിദ്യാസമ്പന്നരായ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായാണ് ഭരണഘടന നിർമ്മാണ വേളയിൽ ഇത്തരത്തിലുള്ള അധ്യാപക, ബിരുദധാരികളുടെ മണ്ഡലങ്ങൾ രൂപീകരിച്ചത്.

കേന്ദ്ര സർക്കാർ ജനങ്ങളോട് സ്വീകരിച്ച സമീപനത്തിനുള്ള തിരിച്ചടിയാണ് ഈ ഫലങ്ങളെന്ന് വ്യക്തമാകുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന ബിജെപിക്ക് ഈ ഫലങ്ങൾ വലിയ ക്ഷീണമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button