Uncategorized
‘ഇങ്ങനെ പോയാൽ പറ്റില്ല, ഇനിയു വൈകിയാൽ സമരം തുടങ്ങും’; ദേശീയപാത നിർമ്മാണം ഇഴയുന്നതിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടൂർ പ്രകാശ്

തിരുവനന്തപുരം: കടമ്പാട്ടുകോണം കഴക്കൂട്ടം റീച്ചിൽ ദേശീയപാത നിർമ്മാണം ഇഴയുന്നതിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ആറ്റിങ്ങൽ എംപി അടൂർപ്രകാശ്. ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശ് പ്രതിഷേധം അറിയിച്ചത്. സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശം നൽകി. ഇനിയും വൈകിയാൽ സമരം തുടങ്ങുമെന്നും ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ അനിശ്ചിതമായി നിർമാണം നീളാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.




