Uncategorized
നടുറോഡിൽ ഭാര്യയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് ഭർത്താവ്; സംഭവം തിരുവനന്തപുരം തിരുമലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോട്ടിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു.




