Uncategorized

സുധാ പിള്ളാകമ്മിറ്റി റിപ്പോർട്ട് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖ, കേന്ദ്രത്തിന് വഴങ്ങി കിഫ്ബിയെ ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്: പിണറായി വിജയൻ

കിഫ്ബിയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണ് സുധാ പിള്ളാകമ്മിറ്റി റിപ്പോർട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത സ്വകാര്യവൽക്കരണ കേന്ദ്ര നയത്തിന് സമാനമായി കേരളവും നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞുകിഫ്ബിയെ സാങ്കേതികമായി ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ജനകീയ വികസന മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് കിഫ്ബി. അതിനെ തകർത്ത് കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വഴങ്ങി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

കിഫ്ബിയെ കുറിച്ച് വലിയ ആക്ഷേപമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനരംഗത്ത് നമ്മൾ ഉണ്ടാക്കിയ കുതിപ്പിൽ
പ്രധാന പങ്കുവഹിച്ചത് കിഫ്ബിയാണ്. അതൊന്നും കാണാതെ സുധാ പിള്ള കമ്മിറ്റി ആകെ ആക്ഷേപിക്കുകയാണ്. ലാഭം മാത്രം കാണുന്ന വാണിജ്യ വായ്പ സ്ഥാപനത്തെ കാണുന്നത് പോലെയാണ് സുധാ പിള്ള കമ്മിറ്റി കിഫ്ബിയെ കണ്ടത്. അങ്ങനെയാണോ കാണേണ്ടതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സമൂഹത്തിനു വേണ്ടിയുള്ള നിക്ഷേപമാണ് അതെന്നും ലാഭത്തിന്റെ കണ്ണിലൂടെയല്ല കാണേണ്ടതെന്നും വ്യക്തമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button