Uncategorized

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികൾക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി അഡീ. സെഷൻസ് കോടതി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. എറണാകുളം അഡീ. സെഷൻസ് കോടതി 2 ആണ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിയത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യപേക്ഷ തള്ളിയിരുന്നു.

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്. അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button