Uncategorized

കാറിടിച്ച് ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു

കൊല്ലം: കാറിടിച്ച് ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. വഴിയിലൂടെ നടന്നുപോകുകയായിരുന്ന സതീഷിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം സതീഷ് മരണത്തിന് കീഴടങ്ങി. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു വയസ്സുള്ള മകളും അടങ്ങിയ നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതീഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button