Uncategorized

പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരായ ​ഗവർണറുടെ നീക്കം: സർക്കാർ നിയമോപദേശം തേടും

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ നിയമോപദേശം തേടാൻ ഒരുങ്ങുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ തുടർ നീക്കങ്ങൾ. പിരിച്ചുവിടൽ ശുപാർശയ്ക്കിടെ പി.എസ്.സിയും ഇന്ന് യോഗം ചേരും.അതേസമയം, വിഷയത്തിൽ മന്ത്രമാർക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്. ഗവർണറുടെ തീരുമാനത്തെ എതിർക്കേണ്ടതില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചപ്പോൾ, സർക്കാരിനെ ഇരുട്ടിൽ നിർത്തിയ നീക്കം ശരിയല്ലെന്നാണ് എ പി അനിൽകുമാർ അഭിപ്രായപ്പെട്ടത്. ഗവർണറുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടുകയാണ് സിപിഐഎം. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവർണറുടേതെന്നും ഇതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സർക്കാരിനെ ഇരുട്ടിൽ നിർത്തിയുള്ള നീക്കം അംഗീകരിക്കാൻ പാടില്ലെന്ന അഭിപ്രായത്തിനാണ് സർക്കാരിൽ മുൻതൂക്കം. സർക്കാർ യഥാസമയം ഇടപെടാത്തത് കൊണ്ടാണ് ഇത്തരം ഒരു നടപടി എടുക്കേണ്ടി വന്നതെന്നാണ് ലോക് ഭവൻ്റെ വിശദീകരണം. ഗവർണറുടെ അധികാര പരിധി ഏതുവരെ എന്നത് സംബന്ധിച്ച നിയമ പോരാട്ടങ്ങൾക്കും വിവാദം വീണ്ടും വഴിതുറക്കും. പിരിച്ചുവിടൽ ശിപാർശയ്ക്കിടെ പിഎസ് സിയും ഇന്ന് യോഗം ചേരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button