ഇരിട്ടി ദിയ ഗോൾഡൻ ഡയമണ്ട്സ് അഞ്ചാം വർഷത്തിലേക്ക്; വാർഷികാഘോഷത്തോടനുബന്ധിച്ച് 100 ദിവസത്തെ വൻ ഓഫറുകൾ

ഇരിട്ടി :ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്കും ഉപഭോക്താക്കൾക്കായുള്ള വൻ ഓഫറുകൾക്കും തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്ഥാപനത്തിന്റെ ചെയർമാൻ പി. ഷഫീഖ് നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നാസർ, ഷാഫിർ, ഡയറക്ടർമാരായ ഷൗക്കത്ത്, ശ്രീരാം, മാനേജർ കനകേശ്വരൻ എന്നിവർ ചടങ്ങുകൾക്കും ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകി.
അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 100 ദിവസത്തെ പ്രത്യേക ഓഫറുകളാണ് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് 50% പണിക്കൂലി ഇളവും ഡയമണ്ട് ആഭരണങ്ങൾക്ക് ഡയമണ്ടിന്റെ മൂല്യത്തിൽ 20% ഡിസ്കൗണ്ടും ലഭിക്കും. ഇതിനുപുറമെ ആകർഷകമായ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
വാർഷികാഘോഷത്തിന്റെ ഭാഗമായി ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ബെലോന കാറാണ് ബംബർ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം നിരവധി മറ്റ് സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഈ പ്രത്യേക ഓഫറുകളിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.




