Uncategorized
ജന്തർ മന്തറിനെ ബിനാലെ വേദിയായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ; ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ

ദില്ലി: ദില്ലി ജന്തർ മന്തറിനെ ബിനാലെ വേദിയായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ. സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തർ മന്തർ വേദിയാവുക. സിജെപി സമര പ്രഖ്യാപനത്തിന് പിന്നാലെ ദില്ലി പോലീസ് ജന്തർ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. ഡിസംബർ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയിൽ കുത്തബ് മിനാറടക്കം മറ്റ് ചരിത്രസ്മാരകങ്ങളും വേദികളാകും. 2023 ൽ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദി. ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു



