Uncategorized

പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ കുളത്തില്‍ വീണ് മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ബന്ധുക്കളായ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയില്‍ കാരക്കൂത്ത് വീട്ടില്‍ ശിഹാബ് മുസ്‌ലിയാരുടെ മകള്‍ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരന്‍ ഷൗക്കത്തിന്റെ മകന്‍ രണ്ടര വയസുള്ള മുഹമ്മദ് ഹയാന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തുള്ള കുളത്തില്‍ വീണ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കുളത്തിലാണ് കുട്ടികൾ വീണത്. കുട്ടികളെ കരയ്‌ക്കെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ ഫാത്തിമ സഹറ മരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസം ഉണ്ടായിരുന്ന ഹയാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു. കൊപ്പം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button