Uncategorized

മദ്യത്തിൻ്റെ അളവിനെ ചൊല്ലി തർക്കം, ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ പിടിയിൽ

കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. നെട്ടൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഘര്‍ഷം നടന്നത്. ബാറില്‍ മദ്യപിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യത്തിന്റെ അളവിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. വാക്കു തര്‍ക്കത്തിനിടെ പുഷ്പനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളുകയായിരുന്നു.തലയടിച്ച് വീണ പുഷ്പന് ഗരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനാപുരം സ്വദേശി സുരേഷ് കുമാര്‍, ഹൈദരാബാദ് സ്വദേശി റോസ് ലയണല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button