‘പീസ് ബോണ്ട് ഒപ്പിടില്ല, പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുന്നു’; നേഹ ബോറ

ഡൽഹി: പൊലീസിന്റെ പീസ് ബോണ്ട് ചോദ്യം ചെയുന്നത് തുടരുമെന്ന് ഐസ അഖിലേന്ത്യ അധ്യക്ഷ നേഹ ബോറ. പ്രതിഷേധിക്കാനുള്ള അവകാശത്തെ കവരുന്നതാണ് പീസ് ബോണ്ട്. പീസ് ബോണ്ട് ഒപ്പിടില്ലെന്നും നേഹ ബോറ വ്യക്തമാക്കി. വോട്ട് അവകാശം തട്ടിയെടുത്തപ്പോളാണ് തെരുവിൽ ഇറങ്ങിയത്. പ്രതിഷേധം എല്ലാം സമാധാനപരമായിരുന്നുവെന്ന് നേഹ ബോറ പറഞ്ഞു. പൊലീസ് വലിയ അതിക്രമങ്ങൾ നടത്തിയെന്ന് നേഹ ബോറ പറഞ്ഞു.
എന്തിനാണ് ബോണ്ട് വേണ്ടതെന്നും സമാധാനം തങ്ങൾ തകർത്തു എന്നാണോ പറയുന്നതെന്നും നേഹ ബോറ ചോദിച്ചു. സമാധാനം തകർത്തുവെന്ന ആരോപണങ്ങളിൽ യാതൊരുവിധ തെളിവുകളും നൽകിയില്ല.ബോണ്ടിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന് നേഹ ബോറ പറഞ്ഞു.സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെ സമാധാന ലംഘനമാകും. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണ്. പീസ് ബോണ്ട് ഒപ്പിട്ട അഭിജിത് ദീപ്കെയെ വീടിനു പുറത്ത് വച്ച് തന്നെ കസ്റ്റഡിയിൽ എടുത്തുവെന്ന് നേഹ ബോറ പറഞ്ഞു.ദേശീയ പതാകയുമായി പുറത്ത് ഇറങ്ങിയാൽ എങ്ങനെ സമാധാനലംഘനമാകുമെന്ന് നേഹ ബോറ ചോദിച്ചു. പീസ് ബോണ്ട് ഒപ്പിടുന്നത് തെറ്റായ തീരുമാനമാണ്. ഹൈകോടതി ഉത്തരവിൽ കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്‌പെഷൽ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റിനെ സമീപിക്കും. നിലവിലെ അവസ്ഥയിൽ സുപ്രീംകോടതിയിൽ പോകില്ല. ഹൈക്കോടതിയെ തന്നെ സമീപിക്കാൻ അവസരം ഉണ്ടെന്ന് നേഹ വ്യക്തമാക്കി.




