Uncategorized
പെരുമ്പാവൂർ പെരിയാർവാലി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മലയാളിയെന്ന് സംശയം

പെരുമ്പാവൂർ വെങ്ങോലയിലെ പെരിയാർവാലി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലയാളിയാണെന്നാണ് സംശയം. ഇതുവരെ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.




