Uncategorized

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തെങ്കര പറശ്ശേരി കാപ്പിൽ ഉമർ (41) ആണ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ ലൈല അഫ്‌ലാജിലാണ് മരിച്ചത്. 20 വർഷത്തോളമായി പ്രവാസിയായ അദ്ദേഹം അവിടെ ഒരു ബക്കാലയിൽ (പലചരക്ക് കട) ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കാപ്പിൽ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ജസീലയാണ് ഭാര്യ. നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ എന്നിവർ മക്കളാണ്. ഉമറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈലാ അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ നാസർ കൊടുവള്ളി, മുസ്തഫ, അറ്റോർണി ഹംസ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button