Uncategorized

കണ്ണൂരിൽ സമസ്‌ത ആസ്ഥാന മന്ദിരം ആക്രമിച്ച സംഭവം: മുസ്ലിം ബിജെപിയായി ലീഗ് മാറിയെന്ന് പി ജയരാജൻ

മുസ്ലിം ബിജെപിയായി ലീഗ് മാറിയെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. കണ്ണൂരിൽ സമസ്‌ത ആസ്ഥാന മന്ദിരം ആക്രമിച്ചത് ലീഗ് ക്രിമിനലുകളാണെന്നും പി ജയരാജൻ പറഞ്ഞു. ഫാസിസ്റ്റ് മനോഭാവമാണ് സമസ്‌ത ഓഫീസ് ആക്രമണത്തിന് പിന്നിൽ. പൊലീസ് ശക്തമായ നിയമനടപടികൾ സ്വീകരണമെന്നും അദ്ദേഹം കൂട്ടിചേർത്തു.കണ്ണൂർ തായത്തെ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററായിരിന്നു ആക്രമിച്ചത്. ഓഫീസിലെ ജനൽ, ഗ്ലാസ് ചില്ലുകൾ ആക്രമണത്തിൽ അടിച്ചുതകർത്തു.എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വെച്ച കൗൺസിൽ യോ​ഗം മുടങ്ങിയതിനെ പിന്നാലെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രശ്നപരിഹാരത്തിനായി സമസ്ത ജില്ലാ ആസ്ഥാനത്ത് യോ​ഗം വിളിച്ചുചേർക്കുകയായിരുന്നു. യോഗം നടന്നുകൊണ്ടിരിക്കെയാണ് ലീ​ഗ് പ്രവർത്തകർ ഇസ്ലാമിക് സെന്റർ ആക്രമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button