Uncategorized

പയ്യോളിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, ഭാര്യയ്ക്കും കുഞ്ഞിനും ഗുരുതര പരുക്ക്

കോഴിക്കോട് പയ്യോളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മണിയൂർ സ്വദേശി രജീഷാണ് മരിച്ചത്. അപകടത്തിൽ രജീഷിന്റെ ഭാര്യയ്ക്കും കുഞ്ഞിനും ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

പയ്യോളിയിൽ നിന്ന് കീഴൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അപകടത്തിൽപ്പെട്ട മൂന്നുപേരെയും ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയം പാമ്പാടിക്ക് സമീപ പതിമൂന്നാം മൈലിലുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനിയായ ആഷ്‌ലി, സുഹൃത്ത് കൃപ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർദിശയിൽ എത്തിയ സി എം എസ് ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button