വേണ്ടിവന്നാൽ അടുക്കളയിലും ബെഡ്റൂമിലും കയറും’: റിപ്പോർട്ടർ ന്യൂസ് ഡെസ്കിലെ റെയ്ഡിനെ ന്യായീകരിച്ച് സുരേഷ് ഗോപി

റിപ്പോട്ടർ ടി.വിയിലെ റെയ്ഡിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എല്ലാക്കാലത്തും റെയ്ഡ് നടക്കുന്നത് ഇതേ സ്വഭാവത്തിൽ ആണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചു.മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് നിങ്ങൾ ആരാണെന്ന് ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ അടുക്കളയിലും ബെഡ്റൂമിലും കയറുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ഫോൺ വാങ്ങി വെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലായിടങ്ങളിലും ഉദ്യോഗസ്ഥർ ഇങ്ങനെ തന്നെയാണ് പരിശോധന നടത്തുകയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.റിപ്പോർട്ടർ ടി വിയുടെ ഓഫീസ് ഉൾപ്പടെ അഞ്ച് ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. പ്രത്യേക അന്വേഷണ സംഘം മാധ്യമ പ്രവർത്തകരെ തടഞ്ഞ് വെക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഒരു മണിക്കൂറോളം തത്സമയ സംപ്രേഷണം തടസ്സപ്പെട്ടു. അര്ജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം




