ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച; മോഷ്ടിച്ചത് 25 കോടിയോളം രൂപ, നിർണായക ഫോൺ സംഭാഷണം പുറത്ത്

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ കവർച്ച സംഘത്തിന്‍റെ ഫോൺ സംഭാഷണം പുറത്ത്. കവർച്ചയുടെ പ്രതിഫലം ചോദിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നത്. കവർച്ച ചെയ്തത് 25 കോടിയോളം രൂപ എന്ന് സംഘത്തിൽ ഉൾപ്പെട്ട ബോംബെ ഷാജി. ഫണ്ട് കെഎംസിസിയുടെതെന്ന് അറിഞ്ഞിരുന്നില്ല എന്നും ഷാജി പറയുന്ന സംഭാഷണാണ് പുറത്തുവന്നത്. കാക്കച്ചി കമറു എന്നയാളോടാണ് ഷാജി കാര്യങ്ങൾ പറയുന്നത്.
കെഎംസിസി ഫണ്ട് കവർച്ചയിൽ വൻ വഴിത്തിരിവാണ് ഉണ്ടായത്. സംഭവത്തിൽ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങിയിരുന്നു. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.
അറസ്റ്റിലായ ബാലകൃഷ്ണന്‍ ബിജെപികാരെന്ന് ബിജെപി മണ്ഡലം പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ ബിജെപി സ്ഥാനാർത്ഥി ആയിരുന്നു അദ്ദേഹം. പാർട്ടിയിൽ ചേരുന്നതിന് മുമ്പാണ് കവർച്ച നടന്നത്. അന്വേഷണം തീരും വരെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും ബിജെപി മണ്ഡലം പറഞ്ഞു. ആരൊക്കെയാണ് ബാലകൃഷ്ണനെ ഖത്തറിൽ എത്തിച്ചത് എന്ന് കണ്ടെത്തണമെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പണം രാജ്യത്തേക്ക് കടത്തിയോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു




